പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

സതീഷ് കുമാര്‍ കെ എസ്

പ്രസിഡൻ്റ്

മഹേഷ്വരി എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സരിത സി എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേശ്വരി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പരമശിവം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീതി കെ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചാലക്കുടി താലൂക്ക്,തൃശൂര്‍ ജില്ല, കേരളം.വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : ചാലക്കുടി , ലോകസഭാ മണ്ഡലം : ചാലക്കുടിവില്ലേജുകള്‍ : ‍അതിരപ്പിളളി, പരിയാരം, കുറ്റിച്ചിറആകെ ജനസംഖ്യ (2011) : 8805വിസ്തീർണ്ണം : 489 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂര്‍ ജില്ലയിലുള്ള ചാലക്കുടി താലൂക്കില്‍ ചാലക്കുടി ബ്ലോക്കിലാണ് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.അതിരപ്പിള്ളി, പരിയാരം, കുറ്റിച്ചിറ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അതിരപ്പിള്ളി പഞ്ചായത്തിന് 489 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് റിസര്‍വ്വ് വനവും, തെക്കുഭാഗത്ത് ചാലക്കുടിപുഴയും, എറണാകുളം, ഇടുക്കി ജില്ലകളും, കിഴക്കുഭാഗത്ത് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയും, പടിഞ്ഞാറുഭാഗത്ത് കോടശ്ശേരി, പരിയാരം പഞ്ചായത്തുകളുമാണ്. അതിവിസ്തൃതമായ അതിരപ്പിള്ളി പഞ്ചായത്ത്, ഭൂപ്രകൃതിയുടെ കാര്യത്തിലും, കാലാവസ്ഥയുടെ കാര്യത്തിലും വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. തുമ്പൂര്‍മുഴി മുതല്‍ കണ്ണന്‍കുഴി വരെയുള്ള, ആനമല റോഡിന്റെ തെക്കുഭാഗത്തെ ഭൂമി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വകയാണ്. ഇവിടെ എണ്ണപ്പന കൃഷി ചെയ്തുവരുന്നു. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ താരതമ്യേന കൂടിയ വിസ്തൃതിയും...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 20, 2026

മഴക്കാലപൂര്‍വ്വ ശുചീകരണം

മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സ്ഥാപനതല ശുചീകരണം 07/05/2026 തിയതിയില്‍ ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സതീഷ് കുമാര്‍ കെ.എസ് എന്നവരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.

പുതിയ വാർത്ത