സ്ഥാപന ഘടന Organisational Structure of Athirappilly Grama Panchayat |
അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ഭരണസംവിധാനം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് പ്രവർത്തിക്കുന്നത്. വികസന പ്രവർത്തനങ്ങൾ, പൊതുസേവനങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി വിവിധ സമിതികളും ഉപസമിതികളും രൂപീകരിച്ചിരിക്കുന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റികൾ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭരണപരവും വികസനപരവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നു.
| പ്രസിഡന്റ് | | പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു. |
| | വൈസ് പ്രസിഡന്റ് | | ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ് |
|
| വികസന കമ്മിറ്റി | | പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു .ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു. |
| | ക്ഷേമകാര്യ കമ്മിറ്റി | | ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്.സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു |
|
| ധനകാര്യ കമ്മിറ്റി | | പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി. |
| | ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി | | ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്. |
|
| മറ്റ് ഉപസമിതികൾ |
| പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്.വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നു. |
| സെക്രട്ടറി |
| പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥന്‍. ഓഫീസ് പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വ്വഹണവും ഏകോപിപ്പിക്കുന്നു. |